യൂടൂബിനു പാകിസ്ഥാനില്‍ വിലക്ക്

single-img
18 September 2012

ഗൂഗിളിന്റെ വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റായ യൂടൂബിന് പാകിസ്ഥാനില്‍ വിലക്ക് ഏര്‍പെടുത്തി. ഇസ്‌ലാം വിരുദ്ധ സിനിമയായ ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലീംസ്’ സൈറ്റില്‍ നിന്നു മാറ്റാത്തതിനാലാണ് പാക് സര്‍ക്കാര്‍ യൂടൂബിനു വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പാക് മാധ്യമങ്ങള്‍ അറിയിച്ചു. മതനിന്ദയുടെ പേരില്‍ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനാല്‍ സിനിമയുമായി ബന്ധപ്പെട്ട 700 ലിങ്കുകള്‍ നേരത്തെ യൂട്യൂബില്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യൂടൂബിന് പൂര്‍ണ വിലക്ക് വന്നത്.