കുട്ടിക്രിക്കറ്റിന്റെ ലഹരിയിലേക്ക്

single-img
17 September 2012

കുട്ടിക്രിക്കറ്റിന്റെ ലഹരിക്ക് ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടയില്‍ തുടക്കം. ലോകക്രിക്കറ്റിലെ പ്രധാന 10 ടീമുകളും യോഗ്യതാ റൗണ്ട് ജയിച്ചു കയറിവന്ന രണ്ടു ടീമുകളുമടക്കം 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായാണു കൊമ്പുകോര്‍ക്കുന്നത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് യോഗ്യതാ റൗണ്ട് കളിച്ചു മുന്നേറിയവര്‍.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളും ഗ്രൂപ്പ് സിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാബ്‌വെ ടീമുകളും ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളും അണിനിരക്കും. 27 മത്സരങ്ങളാണ് ഗ്രൂപ്പ്, സൂപ്പര്‍ എട്ട്, സെമി, ഫൈനല്‍ ഘട്ടങ്ങളിലായി നടക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് ശ്രീലങ്ക സിംബാബ്‌വെയെ നേരിടും. ഇന്ത്യയുടെ മത്സരം നാളെ അഫ്ഗാനിസ്ഥാനുമായാണ്.