വിവാദ ചലച്ചിത്രം ഇന്ത്യയില്‍ നിരോധിച്ചു

single-img
16 September 2012

ഇസ്‌ലാം മതത്തെ അപമാനിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട ‘ഇന്നസെന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന വിവാദ അമേരിക്കന്‍ ചലച്ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂ ടൂബിനോട് ചിത്രം പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലിപ്പിംഗ് ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കുന്നത് ഇന്ത്യന്‍ നിയമം അനുസരിച്ച് ഗൂഗിള്‍ തടഞ്ഞതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ അറിയിച്ചു. എന്നാല്‍, ക്ലിപ്പിംഗുകള്‍ നിരോധനത്തിനു ശേഷവും ഗൂഗിള്‍ വഴിയായും യൂടൂബ് വഴിയായും സുലഭമാണെന്നു വ്യാപകമായി പരാതിയുയരുന്നുണ്ട്. മതവികാരത്തെ വ്രണപ്പെടുത്തുന്നതും മതവിശ്വാസത്തെ താഴ്ത്തിക്കെട്ടുന്നതുമായ പ്രവര്‍ത്തികള്‍ തടയാനുളള നിയമപ്രകാരമാണ് ക്ലിപ്പിംഗ് ലഭ്യമാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടത്.