യുഎസ് യുദ്ധക്കപ്പലുകള്‍ ലിബിയയിലേക്ക്

single-img
14 September 2012

ലിബിയയില്‍ കോണ്‍സുലേറ്റ് ആക്രമണത്തില്‍ യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടു യുദ്ധക്കപ്പലുകള്‍ ലിബിയന്‍ തീരത്തേക്ക് അയച്ചതായി യുഎസ് അധികൃതര്‍ അറിയിച്ചു. ഉപഗ്രഹ നിയന്ത്രിത ടോമാഹാക് ക്രൂസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുള്ള യുഎസ്എസ് ലബൂണ്‍, യുഎസ്എസ് മക്ഫല്‍ എന്നീ കപ്പലുകള്‍ക്കു പുറമേ പൈലറ്റില്ലാ വിമാനങ്ങളും ലിബിയയിലേക്ക് അയച്ചിട്ടുണ്ട്. ബംഗാസി ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ തെരഞ്ഞുപിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കി. ഇതിനായി ലിബിയന്‍ അധികൃതരുടെ സഹകരണം അദ്ദേഹം തേടി. യുഎസ് എംബസിയുടെ സുരക്ഷിതത്വത്തിനായി മറീന്‍ ഭടന്മാരെ നിയോഗിക്കുമെന്ന് വാഷിംഗ്ടണില്‍ അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയ സ്വദേശി നിര്‍മിച്ച ഇസ്‌ലാമിക വിരുദ്ധ ചലച്ചിത്രത്തിനെതിരേ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെത്തുടര്‍ന്നാണ് യുഎസ് സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് അമേരിക്കക്കാര്‍ കിഴക്കന്‍ ലിബിയയിലെ ബംഗാസിയില്‍ ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്.