20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ: കേന്ദ്രമന്ത്രി കമല്‍നാഥ്

single-img
13 September 2012

20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രോ ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ്. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.