എയര്‍ കേരള ഡയറക്ടര്‍ ബോര്‍ഡ് ആദ്യ യോഗം ചേര്‍ന്നു

single-img
13 September 2012

കേരളത്തിന്റെ സ്വന്തം വിമാനസര്‍വീസ് കമ്പനിയായ എയര്‍ കേരളയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ലേ മെറിഡിയന്‍ ഹോട്ടലിലാണ് യോഗം ചേര്‍ന്നത്. ആദ്യ ഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ യോഗം തീരുമാനിച്ചു. എയര്‍ കേരളയില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരെക്കൂടി കണക്കിലെടുത്താണ് കുറഞ്ഞ നിക്ഷേപതുക തീരുമാനിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. കമ്പനിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 10,000 രൂപയാണ്. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് നീക്കം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) സംയുക്തമായാണ് എയര്‍കേരള രൂപീകരിക്കുക.