തലസ്ഥാനമുള്‍പ്പെടെ നാലു ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കും

single-img
9 September 2012

സംസ്ഥാനത്തെ നാലു ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളാണു വരള്‍ച്ചാ ബാധിതമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കണെ്ടത്തിയിരിക്കുന്നത്. ഈ നാലു ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ അഥോറിറ്റി ഈ നാലു ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലകളായി പ്രഖ്യാപിക്കുന്നതിനു സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയായിരുന്നു. ഈ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുമെന്നാണു സൂചന.