അവഗണനയില്‍ ഒരു ചെറുനഗരം

single-img
7 September 2012

പത്തനാപുരം : കൊല്ലം ജില്ലയില്ലെ സാമാന്യം തിരക്കുള്ള ഒരു ചെറുനഗരമാണ്പത്തനാപുരം.ശബരിമല പാതയ്ക്കിടയിലുള്ള ഈ നഗരം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പ്രദേശമാണ്.അതിലുപരി ഒരു നിയോജക മണ്ഡലവും.ഒരിക്കലെങ്കിലും ഇതിലെ കടന്നു പോയിട്ടുള്ള ആരും ഇവിടം മറക്കുകയില്ല ,പ്രകൃതി ഭംഗിയോ മറ്റോ കൊണ്ടല്ല.അത്രയ്ക്ക് മനോഹരമാണ് ഇവിടുത്തെ ഗതാഗത സംവിധാനം .പൊട്ടിപൊളിഞ്ഞു ശരംകുത്തിയെ പോലും വെല്ലുന്ന തരത്തിലാണ് ഞങ്ങളുടെ ഈ നാടിലെ റോഡുകള്‍ . സ്വകാര്യ – പഞ്ചായത്ത് റോഡുകള്‍ പോലും മാര്‍ബിള്‍ പ്രതലം പോലെ മിനുസമുള്ള ടാറിംഗ് നടത്തി സൂക്ഷിക്കുന്ന ഈ സമയത്താണ് .കേരളത്തിലെ തന്നെ ഏറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഈ പാത അവഗണന നേരിട്ട് കിടക്കുന്നത് . ഏറ്റവും രസകരമായ വസ്തുത വേറൊന്നാണ്‌ ഈ നിയോജക മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 3 മന്ത്രിസഭയിലേക്കും മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ,ഇപ്പോഴും അദ്ദേഹം മന്ത്രി സ്ഥാനത്ത് സന്തോഷപൂര്‍വ്വം ആസനസ്ഥനാണ്.പഞ്ചായത്തും ഒട്ടും മോശമല്ല ,വളരെ കാര്യക്ഷമമാണ് അത് നമ്മുടെ ചന്തയും പരിസരങ്ങളും കണ്ടാല്‍ തന്നെ മനസിലാക്കാം . പിന്നെ ആകെ ഈ നഗരത്തില്‍ ഗതാഗത സംവിധാനത്തിന് ”വലിയ സംഭാവന ”നല്‍കിയത് നമ്മുടെ ജനകീയനായ എം .പി ആണ് .കഷ്ടിച്ച് 2 വരി പാതയുടെ വീതിപോലുമില്ലാത്ത നഗരത്തിലെ ജംഗ്ഷനില്‍ അദ്ദേഹം ഫണ്ട്‌ ഉപയോഗിച്ച് ആട്ടോമേറ്റിക്ക് ട്രാഫിക്‌ സിഗ്നല്‍ സംവിധാനം സ്ഥാപിച്ചു നഗരത്തിലെ ഗതാഗത കുരുക്ക് പതിന്മടങ്ങ്‌ വര്‍ധിപ്പിച്ചു തന്നു ,അദ്ദേഹത്തിന് പ്രത്യേകം നന്ദി പറയാതെ വയ്യ .പത്തനാപുരം – അടൂര്‍ പാതയിലെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം .2-3 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി അങ്ങിങ്ങ് കുഴിയടച്ചു ഒരു ടാറിംഗ് അത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊളിഞ്ഞു പോവുകയും ചെയ്യും . ഇനിയെങ്കിലും അധികാരികള്‍ ഇതിനൊരു പരിഹാരം കണ്ടേ തീരു ,നികുതിയടക്കുന്ന ജനങ്ങള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ നല്‍കിയെ മതിയാകു .

സിറ്റിസൺ റിപ്പോർട്ടർ:ടിജോ കെ ജോർജ്ജ്