സിറിയയ്ക്കുള്ള പിന്തുണ തുടരുമെന്നു റഷ്യ

single-img
6 September 2012

സിറിയയിലെ ബഷാര്‍ അല്‍ അസാദ് ഭരണകൂടത്തിനുള്ള പിന്തുണ തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അസാദിനെ പുറത്താക്കാനായി പാശ്ചാത്യ രാജ്യങ്ങള്‍ അല്‍ക്വയ്ദ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളെ ആശ്രയിക്കുകയാണെന്ന് റഷ്യ ടുഡേ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പുടിന്‍ ആരോപിച്ചു. അസാദിനെ പുറത്താക്കാന്‍ ഭീകരരുടെ പിന്തുണതേടുന്നവര്‍ ദുഃഖിക്കേണ്ടിവരും. ശീതയുദ്ധകാലത്ത് അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് സേനയെ നേരിടാന്‍ മുജാഹിദ്ദീന്റെ പിന്തുണതേടിയ യുഎസിനുണ്ടായ അനുഭവം മറക്കരുതെന്ന് പുടിന്‍ പറഞ്ഞു.