എമേര്‍ജിംഗ് കേരള: നാളെ യുഡിഎഫ് യോഗം

single-img
4 September 2012

വിവാദമാകുന്ന എമേര്‍ജിംഗ് കേരള പദ്ധതിയുടെ സാഹചര്യത്തില്‍ ഇതെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേരുന്നു. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാ ണു യോഗം. എല്ലാ മന്ത്രിമാരെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണെ്ടന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചു. എമേര്‍ജിംഗ് കേരളയ്‌ക്കെതിരേ പ്രതിപക്ഷം ശക്തമായ നിലപാടു സ്വീകരിച്ചതിനു പിന്നാലെ ഭരണപക്ഷത്തു നിന്നും വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ മുന്നണിക്കുള്ളില്‍ സമവായമുണ്ടാക്കാനാണു യുഡിഎഫ് യോഗം ചേരുന്നത്. എമേര്‍ജിംഗ് കേരളയില്‍ വരുന്ന പല പദ്ധതികളെക്കുറിച്ചും മന്ത്രിമാര്‍ക്കുള്‍പ്പെടെ എതിര്‍പ്പുണെ്ടന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ വിമര്‍ശനത്തെ ഒറ്റക്കെട്ടായി നേരിടുന്നതിനുള്ള അവസരമൊരുക്കുന്നതിനായാണു നാളെ യോഗം ചേരുന്നത്. എമേര്‍ജിംഗ് കേരളയെക്കുറിച്ചു യുഡിഎഫില്‍ ഇതിനു മുമ്പു ചര്‍ച്ച നടന്നിട്ടുണെ്ടങ്കിലും വിശദമായ ചര്‍ച്ച ഉണ്ടായിട്ടില്ല.