കൽക്കരിപ്പാടം അഴിമതി:അഞ്ച് കമ്പനികൾക്കെതിരെ കേസെടുത്തു

single-img
4 September 2012

ന്യൂഡൽഹി:കൽക്കരിപ്പാടം അഴിമതി സംബന്ധിച്ച് അഞ്ചു കമ്പനികൾക്കെതിരെ സി ബി ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ള വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ ഭാരത് സ്റ്റീല്‍ തുടങ്ങിയ അഞ്ചു കമ്പനികള്‍ക്കെതിരെയും കമ്പനി ഉടമകൾ,കൽക്കരി മന്ത്രാലയത്തിലെ ഉദ്ദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്‍ക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ധന്‍ബാദ്, ഡല്‍ഹി, മുംബൈ, നാഗ്പൂര്‍, തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങളിലായി, കമ്പനി ഉടമകളുടെ മുപ്പതോളം കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ് നടക്കുന്നുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് കമ്പനികള്‍ കല്‍ക്കരിപ്പാടങ്ങള്‍ നേടിയെടുത്തതെന്ന് എഫ് ഐ ആറില്‍ പറയുന്നു.പത്തോളം കമ്പനികൾ ഇപ്പോൾ സി ബി ഐ നിരീക്ഷണത്തിലാണ്.ലേലം നടത്താതെ കൽക്കരിപാടം കമ്പനികൾക്കനുവദിച്ചതു വഴി കേന്ദ്ര സർക്കാരിന് 1.85 ലക്ഷം കോടി രൂപയുടെ നഷ്ട്ടമുണ്ടായി എന്നാണ് സി എ ജിയുടെ കണ്ടെത്തൽ.