മൊബൈല്‍ ടവര്‍ റേഡിയേഷന്‍ നിയന്ത്രണ ചട്ടം നിലവിൽ വന്നു

single-img
3 September 2012

മൊബൈല്‍ഫോണ്‍ വഴിയുണ്ടാവുന്ന റേഡിയേഷന്‍ കുറയ്ക്കുന്നതിനുള്ള  മൊബൈല്‍ ടവര്‍ റേഡിയേഷന്‍ നിയന്ത്രണ ചട്ടം നിലവിൽ വന്നു.നിശ്ചിതഅളവില്‍ കൂടുതല്‍ റേഡിയേഷനുള്ള ഫോണുകള്‍ ഇറക്കുമതി ചെയ്യാനോ ഉല്പാദിപ്പിക്കാനോ പാടില്ല. നിലവില്‍ വിപണിയിലുള്ള റേഡിയേഷന്‍ കൂടിയ ഫോണുകള്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
മൊബൈല്‍ഫോണുകളില്‍നിന്ന് മനുഷ്യശരീരത്തിന് ഏല്‍ക്കാവുന്ന റേഡിയേഷന്‍ അളവ് അല്ലെങ്കില്‍ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ നിരക്ക് (സര്‍) 1.6 വാട്ടില്‍ കൂടുതലാകാന്‍ പാടില്ലെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാനം.മൊബൈല്‍ ടവറുകളുടെ റേഡിയേഷന്‍ ഇപ്പോഴത്തേതിന്റെ പത്തിലൊന്ന് മാത്രമായിരിക്കണം.മാനദണ്ഡങ്ങള്‍പാലിച്ചില്ലെങ്കില്‍ കമ്പനികള്‍ക്ക്  ഒരു ടവറിന് അഞ്ച് ലക്ഷം രൂപ പിഴയിടും.