ടാങ്കർ ദുരന്തം:മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

single-img
3 September 2012

തിരുവനന്തപുരം:കണ്ണൂർ ചാലയിൽ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും നൽകാൻ തീരുമാനിച്ചു.ജോലി വേണ്ടാത്തവർക്ക് കുടുംബ പെൻഷൻ നൽകാനും ധാരണയായി.40 ശതമാനത്തിലധികം പൊള്ളലേറ്റവർക്ക് അഞ്ചു ലക്ഷം രൂപയും നൽകും.ചാല ദുരന്തം സംന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ.മംഗലാപുരത്തു നിന്നുള്ള ടാങ്കർ ലോറികളുടെ വരവിനെ കർശനമായി നിയന്ത്രിക്കുമെന്നും കൊച്ചിൻ റിഫൈനറിയിലെ തന്നെ പാചക വാതകം പരമാവധി ജില്ലകളിൽ വിതരണം ചെയ്യും.ആവശ്യമെങ്കിൽ മാത്രം മംഗലാപുരത്തു നിന്നും പാചക വാതകം വിതരണം ചെയ്യാനും യോഗത്തിൽ ധാരണയായി.