ഗുജറാത്ത് കലാപം; മാപ്പു പറയില്ലെന്ന് നരേന്ദ്രമോഡി

single-img
29 August 2012

2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മാപ്പു പറയില്ലെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. ‘ഒരു കുറ്റകൃത്യത്തില്‍ ഒരാള്‍ പങ്കാളിയാണെന്നു കണ്‌ടെത്തിയാല്‍ മാത്രം അയാള്‍ മാപ്പു പറയേണ്ടതിനേക്കുറിച്ച് ആലോചിക്കേണ്ടതുള്ളു. സംഭവം രാജ്യത്തോടു ചെയ്യുന്ന ഏറ്റവും വലിയ ഗൗരവമേറിയ കുറ്റകൃത്യമാണെങ്കില്‍, എന്തിനു ആ കുറ്റവാളിയോടു ക്ഷമിക്കണം?. കുറ്റവാളിയാണെന്നു കണ്‌ടെത്തിയാല്‍ ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം. ഏതു രാഷ്ട്രീയ നേതാവായാലും ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യം വച്ചുപൊറുപ്പിക്കില്ലെന്ന് ലോകത്തിനു മനസിലാക്കിക്കൊടുക്കണം.’ ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. വിമര്‍ശകര്‍ ആവശ്യപ്പെടുന്നതു പോലെ മോഡി രാജ്യത്തോടു മാപ്പു പറയുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ മാപ്പു പറയേണ്ട കാര്യമില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.