കോടതിയലക്ഷ്യക്കേസ്: പാക് പ്രധാനമന്ത്രിക്കു കോടതി മൂന്നാഴ്ച സമയം നീട്ടിനല്‍കി

single-img
27 August 2012

കോടതിയലക്ഷ്യക്കേസില്‍ ഷോക്കോസ് നോട്ടീസ് ലഭിച്ച പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ചു. അടുത്ത ഹിയറിംഗ് സെപ്റ്റംബര്‍ 18ലേക്കു നീട്ടിവച്ചു. അന്നു കോടതിയില്‍ ഹാജരാവാന്‍ അഷ്‌റഫിനോട് ജസ്റ്റീസ് ആസിഫ് സയിദ് ഖോസാ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് നിര്‍ദേശിച്ചു. ഇന്നലെ സുപ്രീംകോടതിയിലെ രണ്ടാം നമ്പര്‍ മുറിയില്‍ നടന്ന ഹിയറിംഗില്‍ ഹാജരായ അഷ്‌റഫ്, പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചനയ്ക്കായി ആറാഴ്ചത്തെ സാവകാശം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ മൂന്നാഴ്ച സമയം നല്‍കാനേ കോടതി തയാറായുള്ളൂ. സെപ്റ്റംബര്‍ 12ന് അടുത്ത ഹിയറിംഗ് നടത്തുമെന്നു കോടതി ആദ്യം പറഞ്ഞെങ്കിലും തനിക്ക് ചൈനയില്‍ പര്യടനത്തിനു പോകേണ്ടതുണെ്ടന്ന് അഷ്‌റഫ് അറിയിച്ചതിനാല്‍ 18 വരെ സമയം നീട്ടിനല്‍കുകയായിരുന്നു.