കല്‍ക്കരിപ്പാടം അഴിമതി: പാര്‍ലമെന്റ് സ്തംഭിച്ചു

single-img
22 August 2012

കല്‍ക്കരി ബ്ലോക്കുകള്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്‌ടെന്ന സിഎജി (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചു. രാജ്യസഭയും ലോക്‌സഭയും നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. എന്നാല്‍ ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നും തുടര്‍ന്നാകാം ചര്‍ച്ചയെന്നുമാണ് ബിജെപി നിലപാട്. സിഎജി റിപ്പോര്‍ട്ടില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്തെ 155 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ കൈമാറ്റം ചെയ്തതിലൂടെ സര്‍ക്കാരിന് 1,86000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട്.