ഇന്ധന വില വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം മുറുകുന്നു

single-img
21 August 2012

ഇന്ധനവില വില അടുത്ത മാസം വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയത്തിന്റെയും എണ്ണക്കമ്പനികളുടെയും നീക്കം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്ന വിശദീകരണത്തോടെയാണിത്.ഡീസലിന്റെ വില ലിറ്ററിന് അഞ്ചു രൂപ വരെ വര്‍ധിപ്പിക്കുന്നതിനാണ് ആലോചന. പെട്രോളിന് ലിറ്ററിന് മൂന്നു രൂപ കൂടിയേക്കും. പാചകവാതക വിലയിലും വര്‍ധനക്ക് സമ്മര്‍ദമുണ്ട്. വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ കടുത്ത സമ്മര്‍ദമാണ് കേന്ദ്ര സര്‍ക്കാരിന്മേല്‍ ചെലുത്തുന്നത്.