കാഷ്മീരില്‍ അതിര്‍ത്തി സേനകള്‍ തമ്മില്‍ രൂക്ഷമായ വെടിവെയ്പ്

single-img
20 August 2012

കാഷ്മീരില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിസേനകള്‍ തമ്മില്‍ രൂക്ഷമായ വെടിവെയ്പ്. ഇന്നലെ രാത്രി 10.30 ഓടെ ജമ്മു ജില്ലയിലെ അഖ്‌നൂര്‍ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലായിരുന്നു വെടിവെയ്പ്. അതിര്‍ത്തിയിലെ മാലാബെലാ, ഗര്‍ഖാല്‍, സിദ്ര ക്യാമ്പ്, നാകാ നമ്പര്‍-10 എന്നീ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു വെടിവെയ്പ്. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ മേഖലയിലേക്ക് കയറ്റിവിടാന്‍ ലക്ഷ്യമിട്ടായിരുന്നു പാക് സേനയുടെ നീക്കം. ബിഎസ്എഫ് തിരികെ നടത്തിയ വെടിവെയ്പില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസത്തിനിടെ ഇത് പതിന്നാലാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.