ശാന്തിഗിരിയുടെ ‘നവപൂജിതം’ മുംബൈ ആഘോഷങ്ങൾക്കു തുടക്കമായി

single-img
19 August 2012

മുംബൈ: തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ 86 – മത് ജന്മദിനപൂജിത സമർപ്പണം ‘ നവപൂജിതം ‘ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുംബൈ മുനിസിപ്പൽ കോർപ്പറേറ്റർ സഞ്ജയ് ( നാന) ജി. അംബോലെ നിർവഹിച്ചു. സമൂഹത്തിനു മാർഗദർശനം നൽകാൻ നവജ്യോതിശ്രീ കരുണാകര ഗുരുവിനെപ്പോലുള്ള മഹാഗുരുക്കന്മാർക്കു കഴിയുമെന്നും ശാന്തിയ്ക്കും സമാധാനത്തിനുമായി ആശ്രമം നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

പരേലിലെ സെൻട്രൽ റെയിൽവെ കൾച്ചറൽ അക്കാഡമിക് ഹാളിൽ 15 ന് വൈകുന്നേരം നടന്ന ചടങ്ങിൽ ഇരുന്നൂറിൽപരം പേർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഓഫീസ് ഇൻചാർജ് സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി ചടങ്ങിലെ മഹനീയ സാന്നിധ്യമായിരുന്നു.
റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർമാരായ രാജൻ ഖോടേക്കർ, എൻ. ആർ. ഉപാദ്ധാ, മുൻ സെൻട്രൽ ഗവണ്മെന്റ് കൌൺസൽ അഡ്വ. അജിത്ത്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം മഹാരാഷ്ട്ര കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ആർ. സുനിൽ സ്വാഗതവും ശാന്തിഗിരി മുംബൈ റീജിയണൽ ഓഫീസ് അസിസ്റ്റന്റ് ജനറൻ കെ. രാജു നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 23നു നടക്കുന്ന ജന്മദിനപൂജിത സമർപ്പണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ ആഗസ്റ്റ് 13 മുതൽ സത് സംഗങ്ങളും മറ്റു ആഘോഷപരിപാടികളും നടക്കും. ഇന്ത്യയൊട്ടാകെ പ്രധാന നഗരങ്ങളിലും ആശ്രമം ബ്രാഞ്ചുകളിലും ആഘോഷ പരിപാടികളൂം സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്തംബർ 20ന്റെ പൂർണകുംഭമേളയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.