പെട്രോള്‍ വില വീണ്ടും കൂടിയേക്കും

single-img
11 August 2012

പെട്രോള്‍ വില അടിയന്തരമായി കൂട്ടണമെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. ലിറ്ററിനു 3.56 രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് വിലവര്‍ധന ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്.ബുട്ടോല ആവശ്യപ്പെട്ടു. ജൂലൈ 24 നു തദ്ദേശീയ എണ്ണക്കമ്പനികള്‍ പെട്രോള്‍വില ലിറ്ററിന് 70 പൈസ കൂട്ടിയിരുന്നു.
പെട്രോള്‍വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അഭിപ്രായപ്പെട്ടു. 2010 ജൂണില്‍ പെട്രോള്‍വിലനിയന്ത്രണാവകാശം ഗവണ്‍മെന്റ് ഉപേക്ഷിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ എണ്ണവിലയില്‍ 1.37 രൂപയുടെ വര്‍ധന വേണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍വില കൂട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതു സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്.