പി. ജയരാജന്റെ ആശുപത്രി യാത്ര: കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് തിരുവഞ്ചൂര്‍

single-img
10 August 2012

ഷുക്കൂര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പി. ജയരാജനെ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളജിലെത്തിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രാഥമികമിക അന്വേഷണത്തില്‍ ഉത്തരവാദികളായ രണ്ടു പേര്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ഇതുകൊണ്ട് നടപടി തീരില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജയില്‍ നിയമം ലംഘിക്കപ്പെട്ടിട്ടുണ്‌ടോയെന്നും എസ്‌കോര്‍ട്ട് പോയ ഉദ്യോഗസ്ഥരില്‍ നിന്നും വീഴ്ച ഉണ്ടായിട്ടുണ്‌ടോയെന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കായി ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബൊലേറോ വാഹനം ഉപയോഗിച്ചത്. പോലീസ് വാഹനം യാത്രയ്ക്കിടെ കേടായെന്നും തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വാഹനത്തില്‍ ജയരാജനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നുമാണ് പോലീസിന്റെ വിശദീകരണം.