കോടതിയലക്ഷ്യം : പാക് പ്രധാനമന്ത്രിക്ക് ഷോകേസ് നോട്ടീസ്

single-img
9 August 2012

പാക്കിസ്ഥാനില്‍ സുപ്രീംകോടതിയും ഭരണമുന്നണിയും വീണ്ടും ഏറ്റുമുട്ടലിലേക്ക്. പ്രസിഡന്റ് സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന ഉത്തരവു ലംഘിച്ചതിന് കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണമുണെ്ടങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനു നോട്ടീസയച്ചു. ഈ മാസം 27ന് നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നും അഷ്‌റഫിനോട് ആവശ്യപ്പെട്ടു. സര്‍ദാരിയുടെ നിക്ഷേപത്തെക്കുറിച്ച് വിവരം തേടി സ്വിസ് സര്‍ക്കാരിനു കത്തെഴുതണമെന്ന സുപ്രീംകോടതി ഉത്തരവു ലംഘിച്ചതിനാണ് മുന്‍ പ്രധാനമന്ത്രി ഗീലാനിക്ക് കസേര നഷ്ടപ്പെട്ടത്. ഗീലാനിയെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കുകയും അധികാര ഭ്രഷ്ടനാക്കുകയുമായിരുന്നു.