കോടതിയലക്ഷ്യ സംരക്ഷണ നിയമം: പാക് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും

single-img
5 August 2012

പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരെ കോടതിയലക്ഷ്യനിയമത്തില്‍നിന്ന് സംരക്ഷിച്ചുകൊണ്ടുള്ള നിയമം അസാധുവാക്കിയതിനെതിരേ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് 2012ലെ കോടതിയലക്ഷ്യനിയമം സുപ്രീംകോടതി ഈയിടെ റദ്ദാക്കിയത്. ഉന്നതരെ കോടതിയലക്ഷ്യക്കേസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന 2003ലെ നിയമം പുനഃസ്ഥാപിക്കുകയും ചെയ്തു.