അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്: പ്രതിയുടെ മരണകാരണം മര്‍ദനമെന്നു നിഗമനം

single-img
5 August 2012

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ചതു മര്‍ദനമേറ്റാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു പേരൂര്‍ക്കട പോലീസ് കേസെടുത്തു. മര്‍ദനമേറ്റതിന്റെ മുപ്പതിലേറെ പാടുകള്‍ സിംഗ്മാന്റെ ശരീരത്തിലുണ്ടായിരുന്നതായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സുനില്‍ പറഞ്ഞു. വടികൊണ്ടു മര്‍ദനമേറ്റതിന്റെ പാടുകളും ശരീരത്തിലുണ്ട്. ജയില്‍ അധികൃതരുടെയും പോലീസിന്റെയും മര്‍ദനമേറ്റാണു സിംഗ്മാന്‍ മരിച്ചതെന്നു ബന്ധു ബിമല്‍ കിഷോര്‍ ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും.