സെപ്റ്റംബര്‍ 11 ആക്രമണം : താലിബാനും ഇറാനും 600 കോടി ഡോളര്‍ പിഴ

single-img
2 August 2012

അമേരിക്കയില്‍ സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഇറാന്‍, താലിബാന്‍, അല്‍ക്വയ്ദ എന്നിവര്‍ ചേര്‍ന്ന് 600 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മന്‍ഹാട്ടന്‍ ഫെഡറല്‍ മജിസ്‌ട്രേട്ട് ഫ്രാങ്ക് മാസ് നിര്‍ദേശിച്ചു. നഷ്ടപരിഹാരം ഈടാക്കാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ ഇത് പ്രതീകാത്മക വിധിയായി അവശേഷിക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ മൂവായിരത്തോളം പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. ഇവരില്‍ 47 പേരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. ജഡ്ജി ജോര്‍ജ് ഡാനിയല്‍സാണ് നഷ്ടപരിഹാരം സംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ ശിപാര്‍ശ അംഗീകരിക്കാനും തള്ളാനും ജഡ്ജിക്ക് അവകാശമുണ്ട്.