പൂന സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനെന്നു സംശയം

single-img
2 August 2012

പൂനെ നഗരത്തെ വിറപ്പിച്ച സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണെ്ടത്താനുള്ള അന്വേഷണം ഊര്‍ജിതം. വാച്ച് ഉപയോഗിച്ചാണു സ്‌ഫോടനം നിയന്ത്രിച്ചത്. ഇന്ത്യന്‍ മുജാഹിദീനാണ് ഇത്തരത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സംശയത്തിന്റെ മുന ഈ തീവ്രവാദി സംഘടനയിലേക്കു നീളുകയാണ്. മൂന്ന് സൈക്കിളുകളും രണ്ടു ചവറ്റുകുട്ടകളും ഒരു പോളിത്തീന്‍ ബാഗും സ്‌ഫോടനത്തിന് ഉപയോഗിച്ചു. ബുധനാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ നാലു സ്‌ഫോടനങ്ങളില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു. 500 കിലോമീറ്റര്‍ ചുറ്റളവില്‍ 45 മിനിറ്റിനിടെയായിരുന്നു സ്‌ഫോടന പരമ്പര. സ്‌ഫോടനം നടന്ന സ്ഥലത്തിനുസമീപമുള്ള ദേനാ ബാങ്ക്, മക്‌ഡൊണാള്‍ഡ് വിപണനശാല, ബാലഗന്ധര്‍വ ട്രാഫിക് ചത്വരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ചില കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും കണെ്ടത്തി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണസംഘം വിശദീകരിച്ചു. സ്‌ഫോടനങ്ങള്‍ ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് പറഞ്ഞു.