മദ്യത്തിനു വ്യാഴാഴ്ച മുതല്‍ വന്‍തോതില്‍ വില കൂട്ടുന്നു

single-img
30 July 2012

സംസ്ഥാനത്ത് മദ്യത്തിന്റെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വിദേശമദ്യത്തിന്റെ വില ആറു ശതമാനം വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതോടെയാണ് വിലവര്‍ധന പ്രാബല്യത്തിലാകുന്നത്. പുതിയ വില വിവരപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. നികുതിയും തീരുവകളും അടക്കം 13 ശതമാനം വരെ വില വര്‍ധനയുണ്ടാകും. നിലവില്‍ 340 രൂപ വിലയുള്ള ഒരു ബോട്ടിലിന് 44 രൂപ വരെയാണ് ഉയരുക. വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമ്പനികള്‍ പുറത്തിറക്കുന്ന മദ്യക്കുപ്പികളില്‍ വില രേഖപ്പെടുത്താറില്ല. വില വര്‍ധിപ്പിക്കുമെന്ന് വിവരം ലഭിച്ചതോടെ ബാറുകള്‍ കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കാനുള്ള തിടുക്കത്തിലാണ്.