രാഹുല്‍ മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് ദ്വിഗ്‌വിജയ് സിംഗ്

single-img
28 July 2012

രാഹുല്‍ ഗാന്ധി മന്ത്രിസഭയില്‍ ചേരുന്നതിനോട് താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ്. രാഹുല്‍ തല്‍ക്കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ദ്വിഗ്‌വിജയ് സിംഗ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നേതാവെന്ന നിലയില്‍ പാര്‍ട്ടിയെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. രാഹുലിന് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ദ്വിഗ്‌വിജയ് സിംഗ് പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ നിന്നും പ്രണാബ് മുഖര്‍ജി രാജിവെച്ച ശേഷം രാഹുല്‍ മന്ത്രിസഭയിലെത്തണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.