മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്

single-img
28 July 2012

മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്. പ്രതിമാസം സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ധനവകുപ്പ് കൈമാറി.നേരത്തെയും ധനവകുപ്പ് തീരുമാനത്തോട് വിയോജിച്ചിരുന്നു. എന്നാല്‍ ഈ വിയോജിപ്പ് മറികടന്ന് സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ഫയല്‍ വീണ്ടും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചത്.