ആസാമിലെ കലാപം: പ്രധാനമന്ത്രി കൊക്രാജര്‍ സന്ദര്‍ശിച്ചു, 300 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

single-img
28 July 2012

ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും ഏറ്റുമുട്ടല്‍ നടക്കുന്ന പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സന്ദര്‍ശനം നടത്തി. ഗോഹട്ടിയിലെ ലോകപ്രിയോ ബോര്‍ദലോയി വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട ഹെലികോപ്റ്ററിനു പാതിവഴിയില്‍ സാങ്കേതിക തകരാര്‍ കണെ്ടത്തിയതിനാല്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിലാണു കൊക്രാജറിലെത്തിയത്. ഗവര്‍ണര്‍ ജെ.ബി. പട്‌നായിക്, മുഖ്യമന്ത്രി തരുണ്‍ ഗോഗോയി എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് കൊക്രാജറിലെത്തിയ പ്രധാനമന്ത്രി രണ്ടു പുനരധിവാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കലാപബാധിതപ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനു കേന്ദ്രം 300 കോടി രൂപ നല്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കും. കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുത രമായി പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നല്കും. കലാപത്തിനു കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.