കോണ്‍ഗ്രസ്-എന്‍സിപി തര്‍ക്കം പരിഹരിച്ചു

single-img
26 July 2012

യുപിഎ മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചത്. പവാറിനൊപ്പം എന്‍സിപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലും ചര്‍ച്ചയില്‍ പങ്കെടുത്തു. യുപിഎയുടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്നും മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സഖ്യകക്ഷികളോട് ആലോചിക്കാറില്ലെന്നും എന്‍സിപി നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തെത്തിയ പ്രഫുല്‍ പട്ടേല്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ യോജിപ്പോടെ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. 2014 വരെ എന്‍സിപി യുപിഎയില്‍ തുടരുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.