കിം ജോംഗ് ഉന്നിന്റെ ലക്ഷ്യം ഉത്തര കൊറിയയുടെ സാമ്പത്തിക പരിഷ്‌കാരം

single-img
20 July 2012

ഉത്തരകൊറിയയില്‍ സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കാന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ പിടിയില്‍നിന്നു സമ്പദ്‌വ്യവസ്ഥയെ മോചിപ്പിക്കുന്നതിനാണ് കിം ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയന്‍ ഭരണകേന്ദ്രവുമായി അടുത്ത ബന്ധമുള്ളവര്‍ ചൂണ്ടിക്കാട്ടി. ഇതിനായി പ്രത്യേക ബ്യൂറോയെ നിയോഗിച്ചുകഴിഞ്ഞു. ജോംഗ് ഉന്നിന്റെ പിതാവ് കിം ജോംഗ് ഇല്ലിന്റെ നയം സൈന്യത്തിനു ഒന്നാംസ്ഥാനം എന്നതായിരുന്നു. ഇതിന്റെ വക്താവായ വൈസ് മാര്‍ഷല്‍ റി യോംഗ്‌ഹോയെ കിം ജോംഗ് ഉന്‍ ഈയിടെ പുറത്താക്കുകയുണ്ടായി. മാര്‍ഷല്‍ പദവിയും സൈന്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ പദവിയും കിം സ്വയം ഏറ്റെടുക്കുകയും ചെയ്തു. നാരോഗ്യത്തിന്റെ പേരിലാണ് റിയെ മാറ്റിയതെന്നു പുറമേ പറയുന്നുണെ്ടങ്കിലും സൈന്യത്തില്‍നിന്നു സമ്പദ്‌വ്യവസ്ഥ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ എതിര്‍ത്തതാണ് അദ്ദേഹത്തിന്റെ കസേര തെറിക്കാന്‍ കാരണം.