ടി.പി. വധം: കെ.കെ. രാഗേഷിന്റെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു

single-img
18 July 2012

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. രാവിലെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിയ രാഗേഷിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുശേഷം രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് രാഗേഷ് ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തനിക്കെതിരേ കേസെടുത്ത നടപടി കേസിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കും. ഗൂഢാലോചന എന്ന രീതിയില്‍ കള്ളക്കേസുണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പോലീസിന് മുന്‍പില്‍ ഹാജരാകുന്നതിന് താന്‍ ഒരു വിഷമവും കാണിച്ചിരുന്നില്ലെന്നും കാല്‍മുട്ടിന് ചികിത്സയിലായിരുന്നതിനാലാണ് വൈകിയതെന്നും രാഗേഷ് പറഞ്ഞു.