സംസ്ഥാനത്ത് 11 ഹോട്ടലുകള്‍ അടച്ചുപൂട്ടി

single-img
18 July 2012

വിഷാംശം അടങ്ങിയ ഷവര്‍മ്മ കഴിച്ച് ഒരാള്‍ മരിച്ചതിനെത്തുടര്‍ന്നു സംസ്ഥാനത്തൊട്ടാകെ ഹോട്ടലുകളില്‍ വ്യാപക റെയഡ് നടത്തി. പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളും മോശമായ സാഹചര്യവും ഹോട്ടലുകളില്‍ കണെ്ടത്തിയതിനെ ത്തുടര്‍ന്നു 11 ഹോട്ടലുകള്‍ അടച്ചുപൂട്ടി.

എറണാകുളത്തു രണ്ടും പത്തനംതിട്ടയില്‍ ഒന്നും ഹോട്ടലുകള്‍ അടച്ചുപൂട്ടി. 39 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി.തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ഹോട്ടല്‍ മീന, ഹോട്ടല്‍ ലക്ഷ്മി, ഹോട്ടല്‍ ദേവി, മെഡിക്കല്‍ കോളജ് ജംഗ്ഷനിലെ ഹോട്ടല്‍ രാധാകൃഷ്ണ, ചാലക്കുഴി റോഡിലെ ഹോട്ടല്‍ കോഫി ബാര്‍ എന്നിവയാണ് അടച്ചുപൂട്ടിയത്. കൊല്ലത്ത് ഹോട്ടല്‍ ചിക്‌സ്, എറണാകുളത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപമുള്ള ഹോട്ടല്‍ നളന്ദ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടല്‍ റോളക്‌സ്, പാലാരിവട്ടത്തെ ഹോട്ടല്‍ ഗയ ടേസ്റ്റ്, തൃശൂരിലെ ഹോട്ടല്‍ റോയല്‍ പ്ലാസ എന്നിവ അടച്ചുപൂട്ടി. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡം പാലിക്കുന്നുണെ്ടന്ന് ഉറപ്പുവരുത്തിയാലേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ വ്യക്തമാക്കി.