ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഹാമിദ് അന്‍സാരി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

single-img
17 July 2012

യുപിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ ഹാമിദ് അന്‍സാരി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന് മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. നാല് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് ഹാമിദ് അന്‍സാരിക്ക് വേണ്ടി സമര്‍പ്പിക്കുക. ഓഗസ്റ്റ് ഏഴിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഹാമിദ് അന്‍സാരിക്ക് ഒപ്പമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.