നെല്‍വയല്‍ വില്‍പ്പന നിയന്ത്രണത്തിനായുള്ള നിയമനിര്‍മ്മാണം പരിഗണനയില്‍

single-img
12 July 2012

നെല്‍പാടം വാങ്ങിക്കൂട്ടി മറിച്ചുവില്‍ക്കുന്നത് നിയന്ത്രിക്കുന്നതിനു നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു സെന്റ് നെല്‍വയല്‍പോലും ഇനി നഷ്ടമാകാന്‍ അനുവദിക്കില്ലെന്നതാണു സര്‍ക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പറഞ്ഞു. കരഭൂമിയെ അപേക്ഷിച്ചു നെല്‍വയലിന് വില കുറവാണെന്നതു സമ്പന്നരെ നെല്‍വയല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇങ്ങനെ വാങ്ങുന്ന ഭൂമി കാലങ്ങളോളം തരിശിടുകയാണ്. നെല്‍വയല്‍ വാങ്ങിയാല്‍ ആറുമാസത്തിന കമോ ഒരു വര്‍ഷത്തിനകമോ കൃഷി ചെയ്യണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാകും നിയമം നിര്‍മിക്കുക. ഭൂമി ഏറ്റെടുക്കലും മാലിന്യനിര്‍മാര്‍ജനവുമാണ് ഇന്നു സംസ്ഥാനം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.