പശ്ചിമബംഗാളിലെ റേഷന്‍വിതരണം പരാജയമെന്ന് കെ.വി.തോമസ്; മറുപടിയുമായി ഭക്ഷ്യമന്ത്രി

single-img
11 July 2012

പശ്ചിമബംഗാളില്‍ റേഷന്‍വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ.കെ.വി. തോമസിന്റെ കുറ്റപ്പെടുത്തല്‍.. 2011-2012 കാലത്ത് കേന്ദ്രം അനുവദിച്ച 2.6 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് സംസ്ഥാനത്തിന് പ്രത്യേകമായി അനുവദിച്ചത്. ഇതില്‍ 12.7 ശതമാനം മാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ഉപയോഗിച്ചതെന്നും കോല്‍ക്കൊത്തയില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ആരോപണത്തിനു സംസ്ഥാനഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മുല്ലിക് അതേവേദിയില്‍ മറുപടിയും നല്കി. കഴിഞ്ഞ മേയിലാണ് പ്രത്യേക അലോട്ട്‌മെന്റ് സംസ്ഥാനത്തിനു ലഭിച്ചത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അന്ത്യോദയപദ്ധതിയിലെ 20 ശതമാനവും ബിപിഎല്‍ വിഭാഗത്തിലെ 50 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.