കള്ളനോട്ട് തിരിച്ചറിയാന്‍ വെബ്‌സൈറ്റ്

single-img
10 July 2012

കൈയിലുള്ളതു കള്ളനോട്ടാണോ എന്നറിയാന്‍ റിസര്‍വ് ബാങ്ക് ആരംഭിച്ച പുതിയ വെബ്‌സൈറ്റ്- www.paisaboltahai.rbi.org.in തുറന്നു മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. കള്ളനോട്ടുകളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണു വെബ്‌സെറ്റ് തുറന്നിരിക്കുന്നത്. 10, 20, 50, 100, 500, 1000 കറന്‍സി നോട്ടുകളുടെ ദൃശ്യാവിഷ്‌കാരത്തോടു കൂടിയതാണ് വെബ്‌സൈറ്റ്. കൈയിലുള്ളതു കള്ളനോട്ടാണെന്നു സംശയം തോന്നിയാല്‍ അതതു നോട്ടിന്റെ പ്രിന്റെടുത്തു വിശദമായി പരിശോധിക്കാം. ഇതു കൂടാതെ ചെറിയ ഒരു ഡോക്കുമെന്ററിയും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. റിസര്‍വ് ബാങ്കിന്റെ പ്രധാന സൈറ്റില്‍ നിന്ന് ഈ സൈറ്റിലേക്ക് ലിങ്കുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31വരെ രാജ്യത്ത് 645 കോടി കറന്‍സി നോട്ടുകളുണെ്ടന്നു ആര്‍ബിഐ കണക്കാക്കുന്നു.