ജോര്‍ജിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കി

single-img
10 July 2012

യുഡിഎഫ് സര്‍ക്കാരിന്റെ നയത്തെയും മുഖ്യമന്ത്രിയുടെ നിലപാടിനെയും പരസ്യമായി ചോദ്യംചെയ്യുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തണമെന്ന ആവശ്യവുമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാറും കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്‍കി. സര്‍ക്കാരിന്റെ നയത്തെയും മുഖ്യമന്ത്രിയുടെ നിലപാടിനെയുമാണു പി.സി. ജോര്‍ജ് തള്ളിപ്പറഞ്ഞതെന്നു ഗണേഷ്‌കുമാര്‍ രേഖാമൂലം മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. കത്തിന്റെ പകര്‍പ്പ് കേരള കോണ്‍ഗ്രസ്- എം ലീഡര്‍ കെ.എം. മാണിക്കും നല്‍കി. പത്രസമ്മേളനത്തില്‍ തനിക്കെതിരേ ഉന്നയിച്ച അനുചിതമായ പരാമര്‍ശങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണം. വസ്തുതകള്‍ മറച്ചുവച്ചു ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങള്‍ അന്വേഷിക്കണം. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.