ലിബിയ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

single-img
7 July 2012

നാല്പത്തിരണ്ടു വര്‍ഷത്തിനുശേഷം ലിബിയന്‍ ജനത ഇന്ന് പോളിംഗ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കും. നാഷണല്‍ അസംബ്‌ളിയിലെ 200 എംപിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് തടസപ്പെടുത്താന്‍ റിബലുകള്‍ ശ്രമിച്ചേക്കുമെന്ന് ആശങ്ക ഉയര്‍ന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി 13000 സൈനികരെ നിയോഗിച്ചിട്ടുണെ്ടന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ലിബിയയിലെ മൂന്ന് എണ്ണശുദ്ധീകരണ ശാലകള്‍ റിബലുകള്‍ ബലമായി അടപ്പിച്ചു. കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. കിഴക്കന്‍ നഗരമായ അജ്ഡാബിയയില്‍ ബാലട്ട് പേപ്പറുകളും വോട്ടര്‍പട്ടികയും മറ്റും അഗ്നിക്കിരയാക്കി.വോട്ടെടുപ്പ് റദ്ദാക്കണമെന്ന് റിബലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.