സ്തുതിയെ ഒറ്റയ്ക്കാക്കി ആരാധന മടങ്ങി

single-img
6 July 2012

മധ്യപ്രദേശ്:ശസ്ത്രക്രീയയിലൂടെ രണ്ടാക്കിയ സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചു.ഒറ്റ കരളിൽ തന്നോടൊപ്പം പിറന്ന സ്തുതിയെ തനിച്ചാക്കി ആരാധനയാണ് വേറൊരു ലോകത്തേയ്ക്ക് യാത്രതിരിച്ചത്.ഇന്നലെ രാത്രി 9:20ഓടെയാണ് മധ്യപ്രദേശ് ബേടുളിലെ പഥാര്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു ആരാധനയുടെ അന്ത്യം.ഹൃദയാഘാതമായിരുന്നു മരണ കാരണം.ബേടുള്‍ ചുടിയ ഗ്രാമത്തിലെ മായ, ഹരിറാം യാദവ് ദമ്പതികള്‍ക്ക് 2011 ജൂലൈ രണ്ടിനാണ് സയാമീസ് ഇരട്ടകള്‍ പിറന്നത്. കഴിഞ്ഞ ജൂണ്‍ 20-ന്, 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഒരുവയസ്സുകാരായ കുട്ടികളെ വേര്‍പെടുത്തിയത്. ഓസ്ട്രേലിയയില്‍ നിന്നുള്ള 22 ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു.ശസ്ത്രക്രിയയ്ക്കു ശേഷം ആരാധനയുടെ രക്തത്തില്‍ അണുബാധ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് കുട്ടിക്ക് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ജൂലൈ രണ്ടിന് ഇരുവരുടെയും ഒന്നാം പിറന്നാൾ പഥാര്‍ മിഷനറി ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു.