നാറ്റോ ട്രക്ക് ഏഴ് മാസത്തിന് ശേഷം പാക്ക് അതിര്‍ത്തി കടന്നു

single-img
6 July 2012

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നാറ്റോ സഖ്യസേനയുടെ ട്രക്ക് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് അഫ്ഗാനിസ്ഥാനിലെത്തി. നാറ്റോ ട്രക്ക് വ്യാഴാഴ്ച പാക്ക് അതിര്‍ത്തി കടന്നതായി ചമന്‍ പ്രദേശത്തെ സൈനിക വക്തവ് ഫസല്‍ ബാരി സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബറില്‍ ഉണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് നാറ്റോ സാധനവിതരണപാത ഏഴു മാസത്തോളം പാക്കിസ്ഥാന്‍ അടച്ചിട്ടത്. ഇതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സംഭവത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ഖേദം പ്രകടപ്പിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി തുറന്നുകൊടുക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.