മുഖ്യ മന്ത്രിയോടൊപ്പം മന്ത്രിമാരും ഡൽഹിയിൽ

single-img
2 July 2012

ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രി മാരെയും കാണും.വളം വില വർധന,മരുന്നു വില വർധന,എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ചയ്ക്ക് വരുന്നത്.മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയ്ക്കൊപ്പം ധന മന്ത്രി കെ.എം മാണി,കൃഷി മന്ത്രി കെ.പി മോഹനൻ,ജലവിഭവ മന്ത്രി പി.ജെ ജോസഫ്,സാംസ്കാരിക മന്ത്രി കെ.സി ജോസഫ് എന്നിവരാണ് രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ഡൽഹിയിലെത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കൃഷി മന്ത്രി ശരദ് പവാറുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ച്ച.രാസവളത്തിന്റെ വില വർധന നിയന്ത്രിക്കൽ,വില നിർണ്ണയാവകാശം എന്നിവ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് കേരളം ആവശ്യപ്പെടും.മരുന്നു വില വില വർധന തടയാൻ കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സംഘം ആരോഗ്യ മന്ത്രി ഗുലാംനബി ആസാദിനെയും കാണും.