സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും

single-img
30 June 2012

സംസ്ഥാനത്ത് പെട്രോള്‍ വില 60 പൈസ കൂടും. വില്‍പന നികുതി പഴയ നിലയിലേക്ക് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതാണ് വര്‍ധനയ്ക്ക് കാരണം. അടുത്തിടെ പെട്രോള്‍ വില ലിറ്ററിന് 7.50 രൂപയോളം എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഭാരം ഒഴിവാക്കാന്‍ വില്‍പന നികുതി 24.97 ശതമാനത്തില്‍ നിന്ന് 23.89 ശതമാനമാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ ഫലമായി പെട്രോള്‍ വിലയില്‍ 1.38 പൈസയോളം കുറവുണ്ടായിരുന്നു. എന്നാല്‍ പെട്രോള്‍ വിലയില്‍ കഴിഞ്ഞ ദിവസം നേരിയ കുറവ് വരുത്തിയതോടെ വില്‍പന നികുതി പഴയ നിരക്കായ 24.97 ശതമാനത്തിലേക്ക് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അര്‍ദ്ധരാത്രി മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.