തിരുപ്പിറവി ദേവാലയം യുനെസ്‌കോ പൈതൃക പട്ടികയില്‍

single-img
30 June 2012

ഇസ്രയേലിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പലസ്തീനിലെ ബത്‌ലഹേം നഗരത്തിലുള്ള തിരുപ്പിറവി ദേവാലയത്തെ യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തി. യേശു ജനിച്ച സ്ഥലത്താണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. റഷ്യയിലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന യുനെസ്‌കോ യോഗത്തില്‍ ആറിനെതിരേ പതിമൂന്നു വോട്ടുകള്‍ക്കാണ് തിരുപ്പിറവി ദേവാലയത്തിനും അവിടേക്കുള്ള തീര്‍ഥാടനപാതയ്ക്കും പൈതൃകപദവി അംഗീകരിക്കപ്പെട്ടത്. യുനെസ്‌കോ നടപടിയെ പലസ്തീന്‍ ഭരണകൂടം പ്രകീര്‍ത്തിച്ചു. ഇസ്രയേലിന്റെ അധിനിവേശം, വിഭജനമതില്‍ നിര്‍മാണം, ഉപരോധം തുടങ്ങിയവയാല്‍ പള്ളിയുള്‍പ്പെടുന്ന മേഖല നാശത്തിന്റെ വക്കിലാണെന്ന് പലസ്തീന്‍ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.