ഉടമയെ അറിയിക്കാതെയുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമവിരുദ്ധം: സുപ്രീംകോടതി

single-img
29 June 2012

നിയമം അനുശാസിക്കുന്ന തരത്തില്‍ പരസ്യമായി നോട്ടീസ് നല്കാതെ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നു സുപ്രീംകോടതി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിനുപുറമേ പ്രദേശത്തെ രണ്ടു പ്രമുഖ ദിനപത്രങ്ങളില്‍ ഭൂമിയേറ്റെടുക്കുന്നകാര്യം പരസ്യപ്പെടുത്തണമെന്നാണു കോടതി നിര്‍ദേശം. പ്രതിരോധസേനാകേന്ദ്രത്തിനായി ഭൂമി ഏറ്റെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി റദ്ദുചെയ്തായിരുന്നു ജസ്റ്റീസ് എച്ച്.എല്‍. ദത്തുവും ജസ്റ്റീസ് എ.ആര്‍. ദാവേയുമടങ്ങുന്ന ബെഞ്ചിന്റെ വിധി. മഹാരാഷ്ട്രയിലെ ബോറിവലിയിലെ മലാഡില്‍ ഭൂമിയേറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരേ കുല്‍സും നാദിദ്‌വാല സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി.