രാഷ്ട്രപതിയാവാന്‍ ഓട്ടോക്കാരനും തേയിലക്കച്ചവടക്കാരനും

single-img
28 June 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത് പ്രണാബ് മുഖര്‍ജി. പി.എ.സാംഗ്മ എന്നീ പേരുകള്‍ മാത്രമാണ്. എന്നാല്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള വനിതാ ഓട്ടോറിക്ഷ ഡ്രൈവര്‍ സുനിത ചൗധരിയോ ഗ്വാളിയറില്‍ നിന്നുള്ള തേയില കച്ചവടക്കാരന്‍ ആനന്ദ് സിംഗ് കുഷ്‌വാഹോ രാഷ്ട്രപതി ഭവനില്‍ എത്തിയേക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരനാകാന്‍ 26 പേര്‍ ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ 36 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ എട്ട് പത്രികകള്‍ തള്ളി. രണ്ടു പേര്‍ രണ്ടു സെറ്റ് വീതം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ ടാറ്റു പതിപ്പിച്ച് ഗിന്നസ് ബുക്കില്‍ കയറിയ ഗിന്നസ് റിഷിയും മത്സര രംഗത്തുണ്ട്. 388 പതാകകളും 3000 വാക്കുകളും ഇതുവരെ റിഷിയുടെ ദേഹത്തുണ്ട്. ഇതിനു പുറമേ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍കളുടെയും വ്യക്തികളുടെയും പേര് ശരീരത്തില്‍ പതിപ്പിക്കാനുള്ള തയാറെടുപ്പിലാണ് റിഷി.