നിലവാരമില്ലാത്ത എഞ്ചിനിയറിംഗ് കോളജുകള്‍ പൂട്ടണമെന്ന് ഹൈക്കോടതി

single-img
28 June 2012

40 ശതമാനത്തില്‍ കുറഞ്ഞ വിജയ ശരാശരിയുള്ള സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കോളജുകള്‍ പൂട്ടണമെന്ന് ഹൈക്കോടതി. ഇത്തരം കോളജുകള്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമാവില്ല. ഈ കോളജുകളിലെ കുട്ടികളെ മറ്റ് കോളജുകളിലേക്ക് മാറ്റണം. കോളജുകളിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിജയശതമാനം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിഞ്ഞെന്നും കോടതി നിരീക്ഷിച്ചു.