പെട്രോൾ വില നാലു രൂപ കുറയ്ക്കാൻ സാധ്യത

single-img
27 June 2012

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ  വില ഇടിഞ്ഞതിനെത്തുടർന്ന് എണ്ണ കമ്പനികൾ പെട്രോൾ വില ലിറ്ററിന് നാലു രൂപയോളം കുറയ്ക്കാൻ സാധ്യത.ജൂലൈ ഒന്നിനു ചേരുന്ന പൊതു മേഖലാ എണ്ണകമ്പനികളുടെ  അവലോകന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.കഴിഞ്ഞ മെയ് 23 നാണ് എണ്ണ വില7.54 രൂപ വർദ്ധിപ്പിച്ചത്.പിന്നീട് ക്രൂഡോയിൽ വില കുറഞ്ഞുവെങ്കിലും വില കുറ്യ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിരുന്നില്ല. രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകാതിരുന്നത്. ഇപ്പോള്‍ രൂപ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനാല്‍ പെട്രോൾ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.