പ്രധാനമന്ത്രിയാകാൻ മോഡിയ്ക്ക് ആർ.എസ്.എസിന്റെ പിന്തുണ

single-img
20 June 2012

ന്യൂഡൽഹി:പ്രധാനമന്ത്രിയാകാൻ ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമാ‍യ നരേന്ദ്ര മോഡിയ്ക്ക് ആർ.എസ്.എസിന്റെ പിന്തുണ.ഹിന്ദു മതത്തിൽ‌പ്പെട്ട ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരണമെന്ന് ആർ.എസ്.എസ് നേതാവ്  മോഹൻ ഭഗവദ് പറഞ്ഞു.എന്നാൽ നിതേഷ്കുമാർ മോഡി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വരുന്നതിനെ എതിർത്തിരുന്നു.മതേതരത്വ നിലപാടുകളും ജനാധിപത്യ ബോധവുമുള്ള ഒരാളാകാണം പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കേണ്ടതെന്നാണ്   നിതേഷിന്റെ നിലപാട്.ഇതിനെതുടർന്നാണ് ആര്‍.എസ്.എസ് മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നിതീഷ് കുമാറിനെ കണക്കറ്റ് വിമര്‍ശിച്ച ആര്‍.എസ്.എസ് നിതേഷ് ഹിന്ദുവാണെന്ന്‌ പറയുന്നത് കുറച്ചിലാണെന്നും ആരോപിച്ചു.എന്നാല്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും ലോക് സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അടക്കമുള്ള ദേശീയ നേതാക്കൾ പാര്‍ട്ടിയില്‍ മോഡിയെ എതിര്‍ക്കുകയാണ്. ഈയിടെ മുംബൈയില്‍ നടന്ന ബിജെപി എക്സിക്യുട്ടിവില്‍ മോഡിക്കെതിരേ ഇവര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. സുനില്‍ ജോഷിയെ ദേശീയ എക്സിക്യുട്ടിവില്‍ നിന്നു പുറത്താക്കിയ സംഭവത്തിലടക്കം മോഡിയുടെ അപ്രമാദിത്വം അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.